Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫയലുകൾ പെട്ടെന്ന്​ ...

ഫയലുകൾ പെട്ടെന്ന്​ തീർപ്പാക്കണം -മന്ത്രി മുഹമ്മദ് റിയാസ്

text_fields
bookmark_border
കോഴിക്കോട്​: തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ച് കുടിശ്ശിക ഫയലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജില്ലതല ഓഫിസർമാർക്ക്‌ നിർദേശം നൽകി. സർക്കാറിന്റെ ഫയൽ അദാലത്ത് 2022ഉമായി ബന്ധപ്പെട്ട് നളന്ദ ഓഡിറ്റോറിയത്തിൽ ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ റവന്യൂവകുപ്പിലെ ഫയൽ അദാലത്തുമായി ബന്ധപ്പെട്ട ഷെഡ്യൂൾ ജില്ല കലക്ടർ വിശദീകരിച്ചു. ഭൂമി തരംമാറ്റം സംബന്ധിച്ച ഫയലുകൾ അടിയന്തരമായി തീർപ്പാക്കാൻ എംപ്ലോയ്മെന്‍റ്​ എക്സ്ചേഞ്ച് വഴി താൽക്കാലിക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും പരമാവധി ഫയലുകൾ നവംബർ 30നകം തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ്‌ പലതരത്തിലുള്ള ഫയലുകളിൽ കുറഞ്ഞത്‌ 50 ശതമാനമെങ്കിലും ഒക്ടോബറോടെ പൂർത്തീകരിക്കുമെന്നും കലക്ടർ അറിയിച്ചു. ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട്‌ ഓരോ വകുപ്പിലെയും ജില്ല ഓഫിസർമാരെ ജില്ലതല നോഡൽ ഓഫിസറായി നിയമിക്കണമെന്നും വകുപ്പിന്‌ കീഴിൽവരുന്ന ഓരോ ഓഫിസുകളിലും പ്രത്യേകം നോഡൽ ഓഫിസർമാരെ നിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story