Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:44 AM IST Updated On
date_range 14 Jun 2022 5:44 AM ISTമുഹമ്മദ് അബ്ദുറഹിമാൻ സ്മാരകഭവനം ഉദ്ഘാടനത്തിനൊരുങ്ങുന്നു
text_fieldsbookmark_border
കൊടിയത്തൂർ: ആദ്യകാല കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അവസാന പ്രസംഗം നടത്തിയ കൊടിയത്തൂരിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സ്മരണക്കായി 35 വർഷങ്ങൾക്ക് മുമ്പ് തറക്കല്ലിട്ട ഭവനം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി മൊയ്തു മൗലവിയാണ് ഇതിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ചത്. വർഷങ്ങൾക്ക് മുമ്പ് തറക്കല്ലിടൽ നടത്തിയെങ്കിലും സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ നിർമാണം നടന്നിരുന്നില്ല. ജൂലൈ അവസാനവാരത്തിൽ എം.പി രാഹുൽ ഗാന്ധിയെ കൊണ്ട് ഭവനം ഉദ്ഘാടനം നടത്തുമെന്ന് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു. k kdr1:ഉദ്ഘാടനത്തിനൊരുങ്ങുന്ന മുഹമ്മദ് അബ്ദുറഹിമാൻ സ്മാരകഭവനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
