Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
നരിക്കുനി: കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനത്തിനുനേരെ സി.പി.എം കൈയേറ്റം നടത്തിയതായി പരാതി. ഇ.ഡിക്കെതിരെയും കേന്ദ്രസർക്കാറിനെതിരെയും കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനമാണ് സി.പി.എം പ്രവർത്തകർ ബസ് സ്റ്റാൻഡിൽ വെച്ച് തടഞ്ഞത്. മുഖാമുഖംനിന്ന് ഇരുപാർട്ടി പ്രവർത്തകരും മുദ്രാവാക്യം വിളിച്ചത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ഇരുവിഭാഗവും ഒരേദിശയിൽ പ്രകടനവുമായി നീങ്ങി. പടനിലം റോഡ് ജങ്ഷനിൽ വെച്ച് വീണ്ടും മുഖാമുഖം നിന്നായി മുദ്രാവാക്യം വിളി. കോൺഗ്രസിന്റെ കൊടി സി.പി.എം പ്രവർത്തകർ പിടിച്ചുപറിച്ചെങ്കിലും കോൺഗ്രസ് പ്രവർത്തകർ കൊടി വീണ്ടെടുത്തു. കേന്ദ്രസർക്കാറിനും നരേന്ദ്ര മോദിക്കുമെതിരെ കോൺഗ്രസ് നടത്തിയ പ്രകടനത്തെ ആക്രമിച്ച സി.പി.എം ലോക്കൽ കമ്മിറ്റി നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധ യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് പി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിജി കൊട്ടാരത്തിൽ, മുജീബ് പുറായിൽ, ജൗഹർ പൂമംഗലം, ഫസൽ പാലങ്ങാട്, യു. അബ്ദുൽ ബഷീർ, പി.ഐ. വാസുദേവൻ നമ്പൂതിരി, അബ്ദുറഹിമാൻ പാറന്നൂർ, യു.പി. മുഹമ്മദ്, കെ.പി. രാഹുൽ, എം.എ. സജിത്ത് എന്നിവർ സംസാരിച്ചു. നാട്ടിൽ കലാപം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ആരുടെയും കൊടി പിടിച്ചുമാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രിയെ വിമാനത്തിൽ തടഞ്ഞതിനെതിരെ നടത്തുക മാത്രമാണ് ചെയ്തതെന്നും സി.പി.എം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story