Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:43 AM IST Updated On
date_range 14 Jun 2022 5:43 AM ISTനിരോധിത പുകയില ഉൽപന്നങ്ങളുമായി പിടിയിൽ
text_fieldsbookmark_border
കോഴിക്കോട്: പൊലീസ് നടത്തിയ പരിശോധനയിൽ മൂവായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കോന്നാട് തോട്ടുങ്ങൽ വീട്ടിൽ ഉസ്മാൻ, അരക്കിണർ ചാക്കീരിക്കാട് പറമ്പ് ബെയ്ത്തുൽ ഷഹദ് വീട്ടിൽ റിയാസ് എന്നിവരാണ് പിടിയിലായത്. റിയാസിന്‍റെ കടയിൽനിന്ന് കൂൾ ലിപ്, ഹാൻസ് എന്നിവയാണ് പിടിച്ചെടുത്തത്. വിദ്യാർഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സ്കൂൾ പരിസരത്ത് ഡൻസാഫ് രഹസ്യമായി നിരീക്ഷണം നടത്തി വരുകയാണ്. കസബ, പന്നിയങ്കര, വെള്ളയിൽ, നല്ലളം എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് നാലായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്. ആന്‍റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ എ.ജെ. ജോൺസന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്ഷൻ ഫോഴ്സും നല്ലളം വെള്ളയിൽ പൊലീസ് സ്റ്റേഷനും സംയുക്തമായാണ് പരിശോധന നടത്തിയത്. ഡൻസാഫ് അംഗങ്ങളായ മനോജ് എടയേടത്ത്, കെ. അഖിലേഷ്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, വെള്ളയിൽ സബ് ഇൻസ്പെക്ടർ പി. മോഹനസുന്ദരൻ, നല്ലളം പൊലീസ് സ്റ്റേഷൻ സി.പി. ബിന്ദു ശ്രീജേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story