Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:43 AM IST Updated On
date_range 14 Jun 2022 5:43 AM ISTഡോ. ഫസൽ ഗഫൂറിന് നാളെ കോഴിക്കോടിന്റെ ആദരം
text_fieldsbookmark_border
കോഴിക്കോട്: എം.ഇ.എസ് പ്രസിഡന്റായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഡോ. ഫസൽ ഗഫൂറിന് കോഴിക്കോട് പൗരസ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം 3.30ന് ടാഗോർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും. ഭിഷഗ്വരൻ, പ്രഭാഷകൻ, കോളമിസ്റ്റ്, സംഘാടകൻ, കായിക വിദഗ്ധൻ, ക്വിസ് മാസ്റ്റർ, ഗായകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഡോ. ഫസൽ ഗഫൂറിന് കീഴിൽ എം.ഇ.എസ് വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ വലുതാണെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ കമാൽ വരദൂർ, എം.പി. അബ്ദുൽ ഗഫൂർ, അഡ്വ. എം. രാജൻ, പി.കെ. അബ്ദുല്ലത്തീഫ്, എ.ടി.എം. അഷ്‌റഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story