Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:43 AM IST Updated On
date_range 14 Jun 2022 5:43 AM ISTകുന്ദമംഗലത്ത് റവന്യൂ ഭൂമിയിലെ പെട്ടിക്കട ഒഴിപ്പിച്ചു
text_fieldsbookmark_border
കുന്ദമംഗലം: ഫെയ്മസ് ബേക്കറിക്ക് സമീപമുള്ള റവന്യൂ ഭൂമിയിലെ പെട്ടിക്കട ജില്ല കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു. അസി. കമീഷണർ കെ. സുദർശനന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും എത്തിയിരുന്നു. വര്യട്ട്യാക്ക് പൊറ്റമ്മൽ ലതികയുടെ കടയാണിത്. 50 വർഷം മുമ്പ് ഇവരുടെ ഭർത്താവ് റവന്യൂ വകുപ്പിൽ നിന്ന് സ്ഥലം ലീസിനെടുത്ത് സ്ഥാപിച്ചതായിരുന്നു കട. പിന്നീട് റവന്യൂ വകുപ്പ് ലീസ് പുതുക്കി നൽകിയിരുന്നില്ല. ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ഉടമ തടസ്സം നിന്നെങ്കിലും കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ യൂസുഫിന്റെ നേതൃത്വത്തിൽ ഇവരെ അനുനയിപ്പിച്ചാണ് കടയിലെ സാധനങ്ങൾ മാറ്റിയത്. നേരത്തെ കട ഒഴിപ്പിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ എത്തിയപ്പോൾ വ്യാപാരികളുടെയും മറ്റും എതിർപ്പിനെ തുടർന്ന് സംഘം മടങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോട് കൂടിയാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. ഒഴിപ്പിച്ച കച്ചവടക്കാരന് പുനരധിവാസത്തിന് സർക്കാർ സൗകര്യം ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് പ്രസിഡന്റ് എം. ബാബുമോൻ പറഞ്ഞു. കട ഒഴിപ്പിക്കാനെത്തിയതറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story