Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:28 AM IST Updated On
date_range 14 Jun 2022 5:28 AM ISTമോദിയും പിണറായിയും ഒരേ നുകത്തിൽ കെട്ടാവുന്ന അവസ്ഥയിലെന്ന് ചെന്നിത്തല
text_fieldsbookmark_border
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നുകത്തിൽ കെട്ടാവുന്ന അവസ്ഥയിലാണിപ്പോഴെന്നും അതിനാലാണ് മുഖ്യമന്ത്രി മോദിയുടെയോ അമിത് ഷായുടേയോ പേരുപോലും ഉച്ചരിക്കാത്തതെന്നും രമേശ് ചെന്നിത്തല എം.എൽ.എ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടായാടുന്നു എന്നാരോപിച്ച് കോഴിക്കോട് ഇ.ഡി ഓഫിസിലേക്ക് നടന്ന കോൺഗ്രസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയും പിണറായിയും ഒത്തുകളിക്കുന്നതിനാലാണ് സ്വർണക്കടത്തിൽ പുതിയ വെളിപ്പെടുത്തലുണ്ടായിട്ടും മുഖ്യമന്ത്രിയുടെ പേരിൽ ഇ.ഡി നോട്ടീസ് അയക്കാത്തത്. കേസിൽ നേരത്തെ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണം മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചതോടെ നിലക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. എ.പി. അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റുമാരായ അഡ്വ. കെ. പ്രവീൺ കുമാർ (കോഴിക്കോട്), എൻ.ഡി. അപ്പച്ചൻ (വയനാട്), വി.എസ്. ജോയ് (മലപ്പുറം), പി.കെ. ഫൈസൽ (കാസർകോട്) എന്നിവർ സംസാരിച്ചു. അഡ്വ. പി.എം. നിയാസ്, കെ.കെ. അബ്രഹാം, സോണി സെബാസ്റ്റ്യൻ, ആര്യാടൻ ഷൗക്കത്ത്, കെ.എം. അഭിജിത്ത്, മുഹമ്മദ് കുഞ്ഞി, കെ.സി. അബു, പി.കെ. ജയലക്ഷ്മി എന്നിവർ മാർച്ചിന് നേതൃത്വം നൽകി. മാർച്ച് ഇ.ഡി ഓഫിസിന് സമീപം റോഡിൽ പൊലീസ് തടയുകയായിരുന്നു. inner box.... പിണറായി ബി.ജെ.പിക്കാരുടെ ചെരിപ്പ് നക്കുന്നു -കെ. മുരളീധരൻ കോഴിക്കോട്: ബി.ജെ.പിക്കാർ മുമ്പ് ഇംഗ്ലീഷുകാരുടെ ചെരിപ്പ് നക്കിയെങ്കിൽ ഇന്ന് ബി.ജെ.പിക്കാരുടെ ചെരിപ്പ് നക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ. മുരളീധരൻ എം.പി. ചെരിപ്പ് നക്കുന്നവരോട് പാരമ്പര്യമായി സ്നേഹമുള്ളവരാണ് ബി.ജെ.പിക്കാർ. അതുകൊണ്ടാണ് പിണറായി വിജയന് നോട്ടീസ് അയക്കാതെ ഇ.ഡിയെക്കൊണ്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മോദി നോട്ടീസ് അയപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നടത്തിയ ഇ.ഡി ഓഫിസ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story