Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാഹിത്യ അക്കാദമി...

സാഹിത്യ അക്കാദമി സെമിനാർ

text_fields
bookmark_border
ബാലുശ്ശേരി: എൻ.എൻ. കക്കാടും മലയാളകവിതയുടെ ആധുനികതയും എന്നവിഷയത്തിൽ ഏകദിന സെമിനാർ നടത്തുന്നു. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ 11ന് അവിടനല്ലൂർ ആമയാട്ട് വയൽ എൻ.എൻ. കക്കാട് സ്മാരകമന്ദിരത്തിൽ വെച്ച് നടക്കുന്ന സെമിനാർ നിയമസഭ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അധ്യക്ഷത വഹിക്കും. നിരൂപകൻ കെ.വി. സജയ് കക്കാട് സ്മാരകപ്രഭാഷണം നടത്തും. കെ.എം. സചിൻദേവ് എം.എൽ.എ, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, ശ്രീദേവി കക്കാട് എന്നിവർ സംബന്ധിക്കും. ഉച്ച രണ്ടിന് കക്കാടും പിന്മുറക്കാരും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ കെ.പി. രാമനുണ്ണി മോഡറേറ്ററായിരിക്കും. ഡോ. പി. സുരേഷ്, ബിജു നായരങ്ങാടി, കെ. പ്രവീണ എന്നിവർ സംസാരിക്കും. വൈകീട്ട് നടക്കുന്ന കവി സമ്മേളനം കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. സുകുമാരൻ ചാലിഗദ്ദ, വീരാൻകുട്ടി, സി.പി. അബൂബക്കർ, മാധവൻ പുറച്ചേരി, ശ്രീജിത്ത് അരിയല്ലൂർ, പി.ആർ. രതീഷ്, സോമൻ കടലൂർ, ആര്യ ഗോപി, പ്രദീപ് രാമനാട്ടുകര തുടങ്ങിയ കവികൾ കവിതകൾ ആലപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story