Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:49 AM IST Updated On
date_range 13 Jun 2022 5:49 AM ISTമതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ജനാധിപത്യകക്ഷികളുടെ കൂട്ടായ്മ അനിവാര്യം -എ.കെ. ശശീന്ദ്രൻ
text_fieldsbookmark_border
കൊയിലാണ്ടി: സമകാലീനഭാരതം അപമാനഭാരത്താൽ തലകുനിക്കേണ്ട അവസ്ഥ ഭരണകൂടം സൃഷ്ടിക്കുമ്പോൾ മൗനികളായിരിക്കാൻ ജനാധിപത്യ കക്ഷികൾക്കാവില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇത്തരം വർഗീയ ധ്രുവീകരണത്തിന്റെ വക്താക്കളെ ചെറുത്തുതോല്പിക്കാൻ ഇന്ത്യയിലെ ജനാധിപത്യകക്ഷികളുടെ കൂട്ടായ്മ രൂപപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻ.സി.പി നേതാവായിരുന്ന എം.കെ. കുഞ്ഞബ്ദുല്ലയുടെ അഞ്ചാം അനുസ്മരണ സമ്മേളനവും സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടിക്കുള്ള ഉപഹാരസമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്മുഖം ഹൈസ്കൂളിലെ എൽ.എസ്.എസ്, യു.എസ്.എസ് വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് അനുസ്മരണ ഭാഷണം നടത്തി. ചന്ദ്രശേഖരൻ തിക്കോടി, കെ.ടി.എം. കോയ, എം.കെ. മോഹനൻ, പി. ചാത്തപ്പൻ, കെ.കെ. ശ്രീഷു, സി. സത്യചന്ദ്രൻ, ഇ.എസ്. രാജൻ, ഒ. രാഘവൻ, എം.എ. ഗംഗാധരൻ, പി.എം.ബി. നടേരി എന്നിവർ സംസാരിച്ചു. പടം Koy 3 എം.കെ. കുഞ്ഞബ്ദുല്ല അനുസ്മരണ സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
