Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഹമ്മദ്‌ ഇവാന് വേണ്ടി...

മുഹമ്മദ്‌ ഇവാന് വേണ്ടി യുവാക്കൾ കർമരംഗത്ത്

text_fields
bookmark_border
മുഹമ്മദ്‌ ഇവാന് വേണ്ടി യുവാക്കൾ കർമരംഗത്ത്
cancel
പാലേരി: എസ്.എം.എ രോഗം ബാധിച്ച പാലേരിയിലെ രണ്ട് വയസ്സുകാരൻ മുഹമ്മദ്‌ ഇവാന്റെ ചികിത്സക്കുള്ള 18 കോടി സമാഹരണം വിജയിപ്പിക്കുന്നതിനും പ്രചാരണപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും വേണ്ടി പാലേരിയിൽ യുവജന സംഗമം നടത്തി. സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രചാരണം വ്യാപകമാക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും യുവജനകൂട്ടായ്മക്ക് രൂപംനൽകുകയും ചെയ്തു. പി.എസ്. പ്രവീൺ അധ്യക്ഷത വഹിച്ചു. ചലച്ചിത്രനടൻ നിർമൽ പാലാഴി ഉദ്ഘാടനം ചെയ്തു. എസ്.പി. കുഞ്ഞമ്മദ് വിശദീകരണം നടത്തി. കെ.വി. അശോകൻ, നവാസ് പാലേരി, സയ്യിദ് അലി തങ്ങൾ, എസ്. സുനന്ദ്, ശിഹാബ് കന്നാട്ടി, മുസ്തഫ പാലേരി, നസീർ ചിന്നൂസ്, കെ.എം. അഭിജിത്ത്, കെ.എം. സുരേഷ്, ബഷീർ കാലന്തർ, സി.വി. രജീഷ്, കിരൺ ബാബു, വിഷ്ണു അരീക്കണ്ടി, നജം പാലേരി, അരുൺ പെരുമണ എന്നിവർ സംസാരിച്ചു. Photo: മുഹമ്മദ് ഇവാന്റെ ചികിത്സാഫണ്ട് സമാഹരിക്കാനുള്ള യുവജനസംഗമം നിർമൽ പാലാഴി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story