Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രധാനാധ്യാപകൻ...

പ്രധാനാധ്യാപകൻ ജനപ്രതിനിധിയെ അവഹേളിക്കുന്നത് അപലപനീയം -കോൺഗ്രസ്

text_fields
bookmark_border
പയ്യോളി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പയ്യോളിയുടെ പ്രധാനാധ്യാപകൻ കെ.എൻ. ബിനോയ്കുമാർ ജില്ല പഞ്ചായത്തംഗം വി.പി. ദുൽഖിഫിലിനെ അവഹേളിക്കുന്നത് അപലപനീയമാണെന്ന് തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ജില്ല പഞ്ചായത്തിന്റെ കീഴിൽവരുന്ന ഗവ. ഹൈസ്കൂളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രദേശത്തെ ജില്ല പഞ്ചായത്തംഗമായ വി.പി. ദുൽഖിഫിലിനെ പല സന്ദർഭങ്ങളിലും തരംതാഴ്ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ്‌ കമ്മിറ്റി യോഗം ആരോപിച്ചു. സ്കൂളിൽ നടന്ന ജനകീയ വിഭവസമാഹരണവുമായി ബന്ധപ്പെട്ട പരിപാടികളിലെ ക്രമക്കേടുകളെക്കുറിച്ചും അനധികൃതമായി മരം മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ടും ജില്ല വിദ്യാഭ്യാസ ഡയറക്ടർക്ക് വി.പി. ദുൽഖിഫിൽ പരാതി കൊടുത്തപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലന്നും കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. വി.പി. ദുൽഖിഫിലിനെ അവഹേളിച്ചതിനെതിരെ ശക്തമായ നിയമനടപടികൾ വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷസമരത്തിന് പാർട്ടി നേതൃത്വം കൊടുക്കുമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി സന്തോഷ് തിക്കോടി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് രാജീവൻ കൊടലൂർ അധ്യക്ഷത വഹിച്ചു. കെ.പി. രമേശൻ, അഷ്റഫ് അങ്ങാടി, പി.കെ. ചോയി, ജയകൃഷ്ണൻ ചെറുകുറ്റി, സുധീർ മാസ്റ്റർ, ബിനു കാരോളി, പി.ടി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story