Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.എൻ.എൽ സംസ്ഥാന...

ഐ.എൻ.എൽ സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പ് വള്ളിക്കുന്നിൽ

text_fields
bookmark_border
കോഴിക്കോട്: ഐ.എൻ.എൽ സംസ്ഥാന സെക്ര​ട്ടേറിയറ്റംഗങ്ങളുടെയും പോഷക സംഘടന ഭാരവാഹികളുടെയും രണ്ടുദിവസത്തെ നേതൃതല ക്യാമ്പ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ വള്ളിക്കുന്നിലെ അരിയല്ലൂർ എൻ.സി ഗാർഡൻസ് ആൻഡ്​ ബീച്ച് റിസോട്ടിൽ നടക്കും. ജില്ലതലങ്ങളിൽ നടക്കാനിരിക്കുന്ന നേതൃ ക്യാമ്പുകളുടെ മുന്നോടിയായിട്ടാണ് സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പ്. പാർട്ടി കാര്യങ്ങൾക്ക് പുറമെ രാഷ്ട്രീയ വിഷയങ്ങളും ക്യാമ്പിൽ ചർച്ച ചെയ്യും. അടുത്ത ഒരുവർഷത്തേക്കുള്ള പ്രവർത്തന പരിപാടികൾക്കും രൂപം നൽകും. ചൊവ്വാഴ്ച രാവിലെ 10ന്​ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകീട്ടാണ് ക്യാമ്പ് സമാപിക്കുക. ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ചെയർമാൻ എ.എം. അബ്ദുല്ലക്കുട്ടിയെ ക്യാമ്പിൽ ആദരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story