Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടകര-ചേലക്കാട് റോഡ്...

വടകര-ചേലക്കാട് റോഡ് നവീകരണം: സ്ഥലമുടമകളുടെ സമ്മതപത്രം ഏറ്റുവാങ്ങി

text_fields
bookmark_border
വടകര-ചേലക്കാട് റോഡ് നവീകരണം: സ്ഥലമുടമകളുടെ സമ്മതപത്രം ഏറ്റുവാങ്ങി
cancel
ആയഞ്ചേരി: വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്ന ഉടമകളുടെ സമ്മതപത്രം ഏറ്റുവാങ്ങൽ നടപടി ആരംഭിച്ചു. 16 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് ആധുനികരീതിയിൽ നിർമിക്കുന്നതിന് 66 കോടി രൂപ രൂപയാണ് വകയിരുത്തിയത്. റോഡ് വികസനത്തിന്റെ ഭാഗമായി, കെട്ടിടങ്ങൾ, മതിൽ തുടങ്ങിയവ പൊളിച്ചുമാറ്റേണ്ടിവരുമ്പോൾ ഇരകൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് മാനദണ്ഡങ്ങൾക്ക് വിധേയമായി പുനർ നിർമിക്കുന്നതിനുള്ള ഘടകങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുവേണ്ടി മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിതായി കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അറിയിച്ചു. ആയഞ്ചേരി പഞ്ചായത്തിലൂടെ കടന്നുപോകുന്ന ആറ് കിലോമീറ്റർ പരിധിയിലെ സ്ഥലമുടമകളുടെ സമ്മതപത്രം കുനിങ്ങാട് പ്രദേശത്തുനിന്നും എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു, സ്ഥിരംസമിതി അധ്യക്ഷൻ അഷറഫ്, വാർഡ് അംഗങ്ങളായ പി. രവീന്ദ്രൻ, സജിത്ത്, എൻ.പി. ശ്രീലത, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.പി. ദാമോദരൻ, ചന്ദ്രശേഖരൻ കോവുക്കൽ, വിജേഷ് കിഴക്കയിൽ, അണിയോത്ത് ശ്രീധരൻ, വി. ബാലൻ, എം.കെ. നാണു, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു. പടം.. വടകര-ചേലക്കാട് റോഡ് നവീകരണത്തിന്റെ ഭാഗമായി ആയഞ്ചേരി പഞ്ചായത്തിലെ ഭൂമി നഷ്ടപ്പെടുന്ന സ്ഥലമുടമകളുടെ സമ്മതപത്രം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story