Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:42 AM IST Updated On
date_range 13 Jun 2022 5:42 AM ISTനിര്‍മാണത്തിലെ അപാകത; റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു.
text_fieldsbookmark_border
നാദാപുരം: നിർമാണത്തകരാർ കാരണം റോഡിൽ അപകടം പതിവാകുന്നതായി നാട്ടുകാരുടെ പരാതി. ജില്ല പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് 40 ലക്ഷം രൂപ ചെലവില്‍ പരിഷ്കരിച്ച കക്കംവെള്ളി ശാദുലി റോഡിലാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. റോഡ് നിർമാണ സമയത്ത് ജലമിഷന്‍ പദ്ധതിക്കു വേണ്ടി കുഴിയെടുത്തിരുന്നു. ഈ കുഴികള്‍ ശരിയായ രീതിയില്‍ നികത്താതെ ടാറിങ് നടത്തിയതിനാല്‍ റോഡിന്റെ പലഭാഗത്തും അപകടക്കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കുഴികള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പതിയാതെ അപകടത്തിൽ പെടുകയാണ്. ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തിനിരയാവുന്നത്. വിഷയം കരാറെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് വാര്‍ഡ് മെംബര്‍ വി. അബ്ദുൽ ജലീൽ പറഞ്ഞു. പടം: CL Kzndm 5: കക്കംവെള്ളി ശാദുലി റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
