Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടുവള്ളി ഓപ്പൺ...

കൊടുവള്ളി ഓപ്പൺ സ്റ്റേജ് പൊളിച്ചുതുടങ്ങി

text_fields
bookmark_border
കൊടുവള്ളി: സാമൂഹിക, രാഷ്ട്രീയ, മത, സാംസ്കാരിക മേഖലകളിലെ ചെറുതും വലുതുമായ പരിപാടികൾക്ക് വേദിയായിരുന്ന കൊടുവള്ളി ഓപ്പൺ എയർ സ്റ്റേജ് പൊളിച്ചുമാറ്റിത്തുടങ്ങി. ശനിയാഴ്ച രാത്രിയിലാണ് പൊളിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായത്. 17,000 രൂപക്കാണ് നഗരസഭ പൊളിച്ചുമാറ്റാൻ കരാർ നൽകിയത്. ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നതി​ന്റെ മുന്നോടിയായി ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗവും സ്റ്റേജ് പൊളിച്ചുമാറ്റി ഗതാഗതസൗകര്യം ഒരുക്കണമെന്ന നിർദേശം വെച്ചിരുന്നു. ഇത് നഗരസഭ യോഗവും അംഗീകരിച്ചതോടെയാണ് അപകടാവസ്ഥയിലായിരുന്ന സ്റ്റേജ് പൊളിച്ചുമാറ്റാൻ തീരുമാനമുണ്ടായത്. സ്റ്റേജിന്റെ മുൻഭാഗത്തെ രണ്ടു തൂണുകളുടെയും അടിഭാഗം ദ്രവിച്ച് ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലായിരുന്നു. കൊടുവള്ളി ഗ്രാമപഞ്ചായത്തായിരുന്നപ്പോൾ 1994 ജനുവരി 31ന് അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.ടി.എ. റഹീം ആയിരുന്നു സ്റ്റേജ് ഉദ്ഘാടനം ചെയ്തത്. അതേസമയം, പൊതുപരിപാടികൾക്ക് സൗകര്യപ്രദമായ ഇടം ഒരുക്കാതെ ഓപ്പൺ സ്റ്റേജ് പൊളിച്ചതിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story