Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:40 AM IST Updated On
date_range 13 Jun 2022 5:40 AM ISTപ്രവാചകനിന്ദ: ഭരണകൂടത്തിന്റെ പ്രതികാരനടപടിക്കെതിരെ പ്രതിഷേധം
text_fieldsbookmark_border
കുന്ദമംഗലം: പ്രവാചകനിന്ദക്കെതിരെ അലഹാബാദിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ വെൽഫെയർ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അടക്കം നൂറുകണക്കിന് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ കുന്ദമംഗലത്ത് പ്രകടനം നടത്തി. പ്രവാചകനെ നിന്ദിച്ച നൂപുർ ശർമ, നവീൻ തുടങ്ങിയവരെ അറസ്റ്റ് ചെയ്യണമെന്നും ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും നിരുപാധികം വിട്ടയക്കണമെന്നും വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നു ഹംസ ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ മുസ്‌ലിഹ് പെരിങ്ങൊളം, വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഉമർ, ഇ.സി. അബ്ദുൽ റസാഖ്, മൊയ്തീൻ ചാത്തമംഗലം, എം.പി. അഫ്സൽ, കാസിം പടനിലം, ഇ. അമീൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story