Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്​ രൂപത:...

കോഴിക്കോട്​ രൂപത: ശതാബ്​ദിക്ക്​ വിശ്വാസി പ്രവാഹം

text_fields
bookmark_border
കോഴിക്കോട്​: കോഴിക്കോട്​ രൂപത ശതാബ്​ദി ആഘോഷത്തിന്‍റെ ഉദ്​ഘാടന ചടങ്ങിനെത്തിയത്​ ആയിരക്കണക്കിന്​ വിശ്വാസികൾ. കണ്ണൂർ, കോഴിക്കോട്, മലപ്പുറം മേഖലയിൽ നിന്നുള്ള വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളാണ്​ ചടങ്ങിനും പ്രാർഥനക്കുമെത്തിയത്​. ശതാബ്ദി ഒരുക്കങ്ങളോട് അനുബന്ധിച്ച ദീപശിഖ പ്രയാണം മൂന്നു മണിയോടെ സെന്‍റ്​ ജോസഫ് ദേവാലയ അങ്കണത്തിൽ എത്തിച്ചേരുകയും ഡോ. ജെറോം ചിങ്ങന്തറ ഏറ്റുവാങ്ങുകയും ചെയ്തു. തുടർന്നു നടന്ന കൃതജ്ഞത ബലിയിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വചനസന്ദേശം നൽകി. ഒരു വളർത്തമ്മയുടെ വാത്സല്യത്തോടെ മലബാറിലെ മറ്റു രൂപതകളെ വളർത്തിയ കോഴിക്കോട് രൂപതയെ അഭിനന്ദിച്ചതിനൊപ്പം, മുൻ വർഷങ്ങളിൽ രൂപതയെ നയിച്ച നേതാക്കളെ അദ്ദേഹം അനുസ്മരിക്കയും ചെയ്തു. നൂറു പേരടങ്ങുന്ന ഗായകസംഘവും അൾത്താര ബാലകസംഘവും ചടങ്ങുകൾക്ക് മാറ്റുകൂട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story