Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:31 AM IST Updated On
date_range 13 Jun 2022 5:31 AM ISTസ്വകാര്യ ആശുപത്രികളുടെ വാണിജ്യവത്കരണം അനുവദിക്കില്ല -മുഖ്യമന്ത്രി
text_fieldsbookmark_border
കോഴിക്കോട്: ആരോഗ്യരംഗത്ത് സ്വകാര്യ ആശുപത്രികളുടെ വാണിജ്യവത്കരണം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗി മരിച്ചാലും ജീവനുണ്ടെന്നു പറഞ്ഞ് ബന്ധുക്കളിൽനിന്ന് പണം ഈടാക്കുന്ന സംഭവങ്ങളുണ്ടെന്നും കോഴിക്കോട് ജില്ല സഹകരണ ആശുപത്രിയിൽ പുതുതായി നിർമിച്ച അത്യാധുനിക സൗകര്യങ്ങളുള്ള, സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗമായ 'കെ.ഡി.സി.എച്ച് ജനനി' ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാരകരോഗങ്ങൾ വന്നാൽ പിന്നീട് കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രതതന്നെ തകരുകയാണ്. കോഴിക്കോട് ജില്ല സഹകരണ ആശുപത്രി എല്ലാ നിലയിലും മതിപ്പുളവാക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലക്കായി സഹകരണ മേഖലയെ പിറകോട്ടടിപ്പിക്കാനുള്ള ശ്രമത്തിനുള്ള മറുപടിയാണ് ജില്ല സഹകരണ ആശുപത്രിയുടെ മുന്നേറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി വിഭാഗം പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയർമാൻ പി.ടി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി. രേഖ, കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാർ ബി. സുധ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, ഡോ. ബി. വേണുഗോപാൽ, എം.കെ. ശശി, ഡോ. അരുൺ ശിവശങ്കർ, സി.കെ. രേണുക ദേവി എന്നിവർ സംസാരിച്ചു. കെ.ഡി.സി.എച്ച് വൈസ് ചെയർപേഴ്സൻ കെ.കെ. ലതിക സ്വാഗതവും ഡയറക്ടർ എ.കെ. രമേശ് ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story