Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ലുക്കൗട്ട്​ നോട്ടീസ്​ പതിച്ച്​ പ്രതിഷേധം

text_fields
bookmark_border
കണ്ണൂർ: മുഖ്യമന്ത്രിയുടെ ലുക്കൗട്ട്​ നോട്ടീസ്​ പതിച്ച്​ യൂത്ത് ​ലീഗ്​ പ്രതിഷേധം. സ്വർണക്കടത്ത്​ കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കണ്ണൂർ എസ്​.പി ഓഫിസിൽ പിണറായി വിജയന്‍റെ ചിത്രം പതിച്ച ലുക്കൗട്ട്​ നോട്ടീസ്​ പതിക്കാനായി പ്രകടനവുമായാണ്​ പ്രവർത്തകർ എത്തിയത്​. എന്നാൽ, ടൗൺ പൊലീസ് സ്റ്റേഷനുസമീപം മാർച്ച്​ പൊലീസ്​ ബാരിക്കേഡ്​ ഉപയോഗിച്ച്​ തടഞ്ഞു. തുടർന്ന്​ ബാരിക്കേഡിന്​ മുകളിൽ പ്രവർത്തകർ ലുക്കൗട്ട്​ നോട്ടീസ്​ പതിക്കുകയായിരുന്നു. പ്രതി​ഷേധം സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ്​ നസീർ നെല്ലൂർ അധ്യക്ഷത വഹിച്ചു. അൽത്താഫ് മാങ്ങാടൻ സ്വാഗതം പറഞ്ഞു. നൗഫൽ മെരുവമ്പായി, അലി മംഗര, ശംസീർ മയ്യിൽ, ഫൈസൽ ചെറുകുന്നോൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story