Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:43 AM IST Updated On
date_range 11 Jun 2022 5:43 AM ISTമെഗാ മെഡിക്കൽ ക്യാമ്പ് നാളെ
text_fieldsbookmark_border
കൊടുവള്ളി: കിസ്‌വ കച്ചേരിമുക്ക് പത്താം വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ കച്ചേരിമുക്ക് സുന്നി സെന്ററിന്റെ സമീപം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജീവിതശൈലീ രോഗങ്ങൾ, ജനറൽ മെഡിസിൻ, നേത്രപരിശോധന, കിഡ്നി രോഗ നിർണയം പരിശോധനകളാണ് ക്യാമ്പിൽ നടക്കുക. വാർഷിക ഉപഹാരമായി സ്ഥാപിക്കുന്ന വാട്ടർ ഡിസ്പെൻസറിന്റെ ഉദ്ഘാടനവും പരിപാടിയിൽ നടക്കും. കച്ചേരിമുക്കിലെ പൊതുപ്രവർത്തകരായിരുന്ന ടി.എം. മുഹമ്മദ്, എൻ.ആർ. മുഹമ്മദ് എന്നിവരുടെ സ്മരണാർഥമാണ് വാട്ടർ ഡിസ്പെൻസർ സ്ഥാപിക്കുന്നത്. പ്രവാസി ഭാരതീയ പുരസ്കാർ ജേതാവ് അഷ്റഫ് താമരശ്ശേരി നിർവഹിക്കും. മഹല്ല് പ്രസിഡന്റ് എം.എം. അബ്ദുറഹീം അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ കിസ്‌വ പ്രസിഡന്റ് വി.കെ. അഷ്റഫ്, ജനറൽ സെക്രട്ടറി വി.കെ.എം. ഷെരീഫ്, കെ.കെ. ജാബിർ, കെ.കെ. ആഷിക് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story