Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവശിഷ്ടങ്ങൾ നീക്കണം

അവശിഷ്ടങ്ങൾ നീക്കണം

text_fields
bookmark_border
അവശിഷ്ടങ്ങൾ  നീക്കണം
cancel
കൊടിയത്തൂർ: പതിനൊന്നാം വാർഡിൽ എടപ്പറ്റ തോടിന് കുറുകെ പൊറ്റമ്മൽ മുള്ളൻമട റോഡിൽ ഉണ്ടായിരുന്ന പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ തോട്ടിൽ തന്നെ നിക്ഷേപിച്ചത് അപകടഭീഷണി ഉയർത്തുന്നു. പഴയ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിർമിച്ചത്. എന്നാൽ, പഴയ പാലത്തിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ മാസത്തിലധികമായി തോട്ടിൽതന്നെ കിടക്കുകയാണ്. തോട്ടിൽ വെള്ളമുയർന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ദിവസവും കുളിക്കാനായും മറ്റും എത്തുന്ന ഈ സ്ഥലത്ത് പാല അവശിഷ്ടങ്ങൾ വലിയ അപകടഭീഷണിയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവർ ഇടപെടണമെന്നും അടിയന്തരനടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. kdr1 എടപ്പറ്റ തോടിന് കുറുകെ പൊറ്റമ്മൽ മുള്ളൻമട റോഡിൽ ഉണ്ടായിരുന്ന പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ തോട്ടിൽ നിക്ഷേപിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story