Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:41 AM IST Updated On
date_range 11 Jun 2022 5:41 AM ISTഫിഷിങ് ബോട്ടുകളിൽനിന്ന് ബാറ്ററി മോഷ്ടിച്ചവർ അറസ്റ്റിൽ
text_fieldsbookmark_border
ബേപ്പൂർ: മത്സ്യബന്ധന ബോട്ടുകളിൽനിന്ന് ബാറ്ററി മോഷ്ടിക്കുന്ന പ്രതികളെ ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ ഫിഷിങ് ഹാർബർ, ചാലിയം ഫിഷ് ലാൻഡിങ് സെന്റർ എന്നിവിടങ്ങളിൽ നങ്കൂരമിടുന്ന ബോട്ടുകളിൽ നിന്നും വള്ളങ്ങളിൽനിന്നും നിരവധിതവണ മോഷണം നടത്തിയ ചാലിയം സ്വദേശികളായ അരയൻ വളപ്പിൽ ഫവാസ് (25), പഞ്ചാരന്റെ പുരക്കൽ മുഹമ്മദ് (70) എന്നിവരാണ് പിടിയിലായത്. കരുവൻ തിരുത്തിയിൽ നങ്കൂരമിട്ട ബോട്ടുകളിൽനിന്ന് എൺപതിനായിരത്തോളം വിലവരുന്ന ബാറ്ററികൾ മോഷ്ടിച്ച പ്രതികൾ, മോഷണമുതലുമായി പോകുന്ന ദൃശ്യം തൊട്ടടുത്ത ബോട്ടിലെ സി.സി ടി.വി കാമറയിൽ ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ രഹസ്യനീക്കത്തിലാണ് ചാലിയം കടപ്പുറത്ത് പ്രധാന പ്രതിയായ ഫവാസിനെ അറസ്റ്റ് ചെയ്തത്. കളവുമുതലുകളാണെന്ന് അറിഞ്ഞിട്ടും ബാറ്ററികൾ വിലക്ക് വാങ്ങിയതിനാണ് പഞ്ചാരന്റെ പുരക്കൽ മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. മറ്റ് കൂട്ടുപ്രതികളായ ചാലിയം സ്വദേശികളായ ഉമ്മർ, ഫഹദ് എന്നിവരെ പിടികൂടാനുണ്ട്. ബേപ്പൂർ ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അരുൺ, സീനിയർ സി.പി.ഒ വിനോദ്, അനൂപ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story