Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:38 AM IST Updated On
date_range 11 Jun 2022 5:38 AM IST'കാലിഡോണിയൻ കാക്കകൾ' പ്രകാശനം തിങ്കളാഴ്ച
text_fieldsbookmark_border
നാദാപുരം: കവിയും എഴുത്തുകാരിയുമായ വി. രാജലക്ഷ്മിയുടെ 'കാലിഡോണിയൻ കാക്കകൾ' എന്ന കവിതസമാഹാരത്തിന്റെ പ്രകാശനം തിങ്കളാഴ്ച മൂന്നു മണിക്ക് നാദാപുരം മോയിൻ കുട്ടി വൈദ്യർ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. അബ്ദുസ്സമദ് സമദാനി എം.പി പ്രകാശനം നിർവഹിക്കും. മലബാർ ഡെവലപ്മെന്റ് ഫോറമാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് നാദാപുരം - കണ്ണൂർ എയർപോർട്ട് ബിസിനസ് കോറിഡോർ വികസനവും സാധ്യതകളും എന്ന സെമിനാർ കണ്ണൂർ എയർപോർട്ട് സി.ഇ.ഒ എം. സുഭാഷ് ഉദ്ഘാടനം ചെയ്യും. ഇ.കെ. വിജയൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ നാദാപുരത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കരയത്ത് ഹമീദ് ഹാജി, ജമാൽ കോരങ്കോടൻ, എം.എ. ഹമീദ്, എൻ.കെ. ഫിറോസ്, വി.പി. സന്തോഷ്, ഫിറോസ് കോരങ്കോടൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story