Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാവിലെയും വൈകീട്ടും...

രാവിലെയും വൈകീട്ടും ടിപ്പർ ലോറികൾക്ക് നിയന്ത്രണം

text_fields
bookmark_border
കോഴിക്കോട്: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേർന്നു. സ്കൂൾ സമയങ്ങളിലെ ടിപ്പർ വാഹനങ്ങളുടെ സമയക്രമം, ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ അപകടാവസ്ഥയിലുള്ള തണൽമരങ്ങൾ മുറിച്ചുമാറ്റൽ, റോഡിൽ സി​ഗ്നൽ ബോർഡുകൾ സ്ഥാപിക്കൽ എന്നിവയെ കുറിച്ച് യോ​ഗത്തിൽ ചർച്ചചെയ്തു. സ്കൂൾ പ്രവൃത്തിസമയം തുടങ്ങുന്ന രാവിലെ 8.30 മുതൽ 10 മണി വരെയും, വൈകീട്ട് 3.30 മുതൽ 5 മണി വരെയും ടിപ്പർ ലോറികൾക്ക് ​ഗതാ​ഗത നിയന്ത്രണമേർപ്പെടുത്താൻ ​യോ​ഗത്തിൽ തീരുമാനമായി. മഴക്കാലത്തിനു മുമ്പായി ​അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റാൻ പി.ഡബ്ല്യു.ഡി അധികൃതർക്ക് നിർദേശം നൽകി. സ്പീഡ് ഡിറ്റക്ഷൻ കാമറകൾ സ്ഥാപിക്കുന്നതിനായി കെ.ആർ.എസ്.എയിൽനിന്ന് ഫണ്ട് അനുവദിപ്പിക്കാമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു. ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ സി​ഗ്നൽ ബോർഡ് സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് കലക്ടർ നിർദേശം നൽകി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ല പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന അമോസ് മാമൻ, വിവിധ ആർ.ടി.ഒമാരായ പി.ആർ. സുരേഷ്, സി.വി.എം. ഷെരീഫ്, ഷൈനി മാത്യു, പി.ജി. സുധീഷ് എം.വി.ഐ, ഇൻസ്പെക്ടർ ഓഫ് പൊലീസ് കെ. പ്രേം സദൻ, അസി. എൻജിനീയർമാർ, എക്സി. എൻജിനീയർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story