Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്കിൽനിന്ന്...

ബൈക്കിൽനിന്ന് തെറിച്ചുവീണ് മരിച്ചു

text_fields
bookmark_border
കുറ്റിക്കാട്ടൂർ: മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ റോഡിൽ തെറിച്ചുവീണ വീട്ടമ്മക്ക് ബസ് ദേഹത്ത് കയറി ദാരുണാന്ത്യം. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം പുറത്തോട്ട് കണ്ടിയിൽ പരേതനായ ശിവദാസന്റെ ഭാര്യ ബിന്ദുവാണ് (52) തൽക്ഷണം മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.30ന് മാവൂർ-കോഴിക്കോട് റോഡിൽ കുറ്റിക്കാട്ടൂർ കനറാ ബാങ്കിന് മുന്നിലാണ് അപകടം. മകനൊപ്പം ചേവായൂർ ഭാഗത്തേക്ക് ജോലിക്ക് പോകുകയായിരുന്നു. മുന്നിലുള്ള കാർ വെട്ടിച്ചപ്പോൾ ഇടിക്കാതിരിക്കാൻ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബിന്ദു റോഡിൽ തെറിച്ചുവീണു. ഈ സമയത്ത് എതിരെവന്ന കോഴിക്കോട്-മാവൂർ-അരീക്കോട് റൂട്ടിൽ ഓടുന്ന കൊളക്കാടൻ ബസിനടിയിൽപെടുകയായിരുന്നു. പിതാവ്: വാസു. മാതാവ്: ലക്ഷ്മി. മക്കൾ: ഷിബിൻ, ഷിജിന. മരുമകൻ: പ്രശോഭ് മുണ്ടക്കൽ (സൗദി). സഹോദരങ്ങൾ: സുനിൽകുമാർ, അനിൽകുമാർ, സന്ധ്യ, സിന്ധു, പരേതനായ അജിത് കുമാർ. ലൈല ബേപ്പൂർ: നടുവട്ടം വട്ടറമ്പിൽ പരേതനായ പി.ടി. അസ്സൻ കോയയുടെ മകൾ കെ.പി. ലൈല (61) നിര്യാതയായി. ഭർത്താവ്: വെളുത്തേടത്ത് അഹമ്മദ് കോയ. മക്കൾ: റബീന, മുഹമ്മദ് റാഫി, മുഹമ്മദ് റിയാസ്, റിസാന. മരുമക്കൾ: കെ.ടി. സക്കീർ, അബിനാസ്, റഹ്മത്ത്, മിയാദ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story