Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവികസന സെമിനാറും...

വികസന സെമിനാറും ആദരിക്കലും

text_fields
bookmark_border
വികസന സെമിനാറും ആദരിക്കലും
cancel
ചേളന്നൂർ: ചേളന്നൂർ പഞ്ചായത്ത് വികസന സെമിനാറും ആശാവർക്കർമാരെ ആദരിക്കലും എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്സൻ സുജ അശോകൻ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൻ പി. സുരേഷ് കുമാറിന് നൽകി വികസന രേഖ കൈപുസ്തകം പ്രകാശനം നടത്തി. ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ഗൗരി പുതിയോത്ത്, വിവിധ ചെയർപേഴ്സൻമാരായ പി.കെ. കവിത, സി.പി. നൗഷീർ, ബ്ലോക്ക് മെംബർമാരായ ആയിഷ ബീവി, ഷീന ചെറുവത്ത്, ഫാസിൽ, രമേശൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.എ. ഖാദർ, ടി.കെ. സോമനാഥൻ, പി.ടി. സുധീഷ്, പി. അശോകൻ, എൻ. അബ്ദുറഹിമാൻ കുട്ടി, എൻ. പ്രേമരാജൻ എന്നിവർ സംസാരിച്ചു. കെ.പി. രമേശ് കുമാർ കരട് പദ്ധതി അവതരിപ്പിച്ചു. വികസന ചർച്ചക്ക് പഞ്ചായത്ത് സെക്രട്ടറി ജോയ് കുമാർ, കൃഷി ഓഫിസർ ടി. ദിലീപ്, ടി. വൽസല, വി.എം. ഷാനി, സിനി സൈജൻ, പ്രകാശൻ, ഇ.എം. രജിത പാലക്കൽ, ബിന്ദു രാജ് തുടങ്ങിയവർ നേതൃത്വം നൽകി. കോവിഡ് പ്രവർത്തന മികവ് കാണിച്ച ആശ വർക്കർമാരെ എം.പി ആദരിച്ചു. തുടർന്ന് ഗാനമേളയോടെ പരിപാടി സമാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story