Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:46 AM IST Updated On
date_range 10 Jun 2022 5:46 AM ISTചികിത്സ സഹായം തേടുന്നു
text_fieldsbookmark_border
ചികിത്സ സഹായം തേടുന്നു കുന്ദമംഗലം: ഗുരുതര രോഗം പിടിപെട്ട് ചികിത്സ സഹായം തേടുന്നു. അസീസ് ചേരിഞ്ചാലാണ് സഹായം തേടുന്നത്. റിലീഫ് ചാരിറ്റി രംഗത്തെ സജീവ പ്രവർത്തകനാണ് അസീസ് ചേരിഞ്ചാൽ. രോഗം ഭേദമാകണമെങ്കിൽ അടിയന്തരമായി ഇദ്ദേഹത്തിന്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണം. പെട്ടെന്ന് ശസ്ത്രക്രിയ ചെയ്തെങ്കിൽ മാത്രമേ ഇദ്ദേഹത്തെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർമാർ പറഞ്ഞു. താമസിക്കുന്ന വീടും സ്ഥലവും ബാങ്ക് വായ്പയെടുത്തത് മൂലം ജപ്തി നടപടി നേരിട്ട്കൊണ്ടിരിക്കുന്നു.40 ലക്ഷത്തോളം വരുന്ന ഭാരിച്ച ചെലവ് കുടുംബത്തിന് താങ്ങാൻ കഴിയാതെ വന്നതിനാൽ കുന്ദമംഗലത്തെ രാഷ്ട്രീയ-സാമൂഹിക-മത രംഗത്ത് പ്രവർത്തിക്കുന്നവരും ജനപ്രതിനിധികളും ചേർന്ന് എം.കെ. രാഘവൻ എം.പി, അഡ്വ:പി.ടി.എ. റഹീം എം.എൽ.എ, യു.സി.രാമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, ഖാലിദ് കിളിമുണ്ട എന്നിവർ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി (ചെയർ.), സി. അബ്ദുൽ ഗഫൂർ (കൺ.), വി.കെ. ചന്ദ്രൻ (ട്രഷ.) ആയി കമ്മിറ്റി രൂപവത്കരിച്ചു. കുന്ദമംഗലം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് കുന്ദമംഗലം Ac/No: 19710200005182. IFC Code : FDRL0001971
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story