Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:45 AM IST Updated On
date_range 10 Jun 2022 5:45 AM ISTസ്വീകരണം നൽകി
text_fieldsbookmark_border
നരിക്കുനി: പദ്ധതി നിർവഹണത്തിലും ഫണ്ട് വിനിയോഗത്തിലും കോഴിക്കോട് ജില്ലയിൽ രണ്ടാംസ്ഥാനം നേടിയ നരിക്കുനി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് പൗരസ്വീകരണവും അനുമോദനവും നൽകി. എം.കെ. രാഘവൻ എം. പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സി. മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ഐ.പി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. പി. ശശീന്ദ്രൻ മാസ്റ്റർ, വി.സി. മുഹമ്മദ് മാസ്റ്റർ, ശിവാനന്ദൻ, മനോജ് നടുക്കണ്ടി, അബ്ദുൽ റഷീദ്, നൗഷാദ് അലി, ടി.കെ. അബ്ദുൽ സലാം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വപ്നേഷ്, കൃഷി ഓഫിസർ ദാന മുനീർ, എ.ഇ. ഷാഹുൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം എന്നിവർ സംസാരിച്ചു. പി.സി. മുഹമ്മദ് മാസ്റ്റർ സ്വാഗതവും പി.ഐ. വാസുദേവൻ നമ്പൂതിരി നന്ദിയും പറഞ്ഞു. ഇടതു മുന്നണി ബഹിഷ്കരിച്ചെങ്കിലും ഘടകകക്ഷിയായ സി.പി.ഐ പ്രതിനിധി പങ്കെടുത്തു. പടം : ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് പൗരാവലി നൽകിയ സ്വീകരണത്തിൽ പ്രസിഡന്റ് സി.കെ. സലീമിന് എം.കെ. രാഘവൻ എം.പി ഉപഹാരം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
