Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:45 AM IST Updated On
date_range 10 Jun 2022 5:45 AM ISTദയാപുരം കോളജില്‍ 'ലുക്ക് എഹെഡ്' വർക് ഷോപ് തുടങ്ങി
text_fieldsbookmark_border
ചാത്തമംഗലം: കോവിഡ് കാലത്തെ ഓണ്‍ലൈന്‍ അധ്യയനത്തിന്‍റെ പ്രതിസന്ധികള്‍ മറികടക്കാന്‍ വിദ്യാർഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ദയാപുരം കോളജ് സംഘടിപ്പിച്ച 'ലുക്ക് എഹെഡ്' വർക് ഷോപ്പിന്‍റെ മൂന്നാമത് എഡിഷൻ മനോരോഗ വിദഗ്ധനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സർവകലാശാലയിലെ വിവിധ കോളജുകളിൽനിന്നും ഈ വർഷം ബിരുദം പൂർത്തിയാക്കിയവർക്കു വേണ്ടിയുള്ള വർക് ഷോപ്പില്‍ ഉന്നതപഠന- ജോലി സാധ്യതകളെക്കുറിച്ച് വിദഗ്ധർ മാർഗനിർദേശം നൽകി. ഫങ്ഷനല്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ എം.പി. പ്രശാന്ത് (ഇന്ത്യന്‍ എക്സ്പ്രസ്സ് കോഴിക്കോട്), ബി.ബി.എ വിഭാഗത്തില്‍ ഡോ. എസ്.എസ്. ശ്രീജിത്ത് (കോഴിക്കോട് എന്‍.ഐ.ടി), കോമേഴ്സില്‍ ചാർട്ടേഡ് അക്കൗണ്ടന്റ് റഷ അബ്ദുറസാഖ്, ഫിസിക്സ് വിഭാഗത്തില്‍ അബ്ദുൽ ഇർഷാദ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി) എന്നിവർ ചർച്ചകള്‍ നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
