Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴക്കാല പൂർവരോഗ...

മഴക്കാല പൂർവരോഗ ബോധവത്കരണ ക്ലാസ് നടത്തി

text_fields
bookmark_border
ബാലുശ്ശേരി: ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ എം.എൻ.ആർ.ഇ.ജി തൊഴിലാളികൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചൻകണ്ടി അധ്യക്ഷത വഹിച്ചു. എരമംഗലം കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. അബ്ദുൽ ലത്തീഫ് വിഷയാവതരണം നടത്തി. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി പ്രതിനിധികളായ പി.എൻ. അശോകൻ , എം. ശ്രീജ, താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. സുരേശൻ, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ സുധീഷ് കുമാർ, മെഡിക്കൽ ഓഫിസർ അമലു നജീബ്, പബ്ലിക് ഹെൽത്ത് നഴ്സ് രമാദേവി എന്നിവർ സംസാരിച്ചു. കെ.കെ. ചന്ദ്രൻ ക്ലാസെടുത്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉമ മഠത്തിൽ സ്വാഗതവും ജെ.എച്ച്.ഐ എം.കെ. ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story