Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷകർക്ക് നൽകാനുള്ള...

കർഷകർക്ക് നൽകാനുള്ള തെങ്ങിൻ തൈകൾ നശിച്ചു

text_fields
bookmark_border
പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ പഴയ കെട്ടിടത്തിൽ കർഷകർക്ക് നൽകാൻ വേണ്ടി സൂക്ഷിച്ച തെങ്ങിൻ തൈകൾ ഉണങ്ങി നശിച്ചു. മാസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് മുഖേന അമ്പത് രൂപ നിരക്കിൽ തെങ്ങിൻ തൈകൾ കർഷകർക്ക് നൽകിയിരുന്നു. ഇതിന്റെ ബാക്കിയാണ് നശിച്ചതെന്ന് കരുതുന്നു. തൈകൾ കാര്യക്ഷമമായി വിതരണം ചെയ്തിരുന്നെങ്കിൽ നശിച്ചുപോകില്ലായിരുന്നു എന്നാണ് കർഷകർ അഭിപ്രായപ്പെടുന്നത്. കൃഷി ആവശ്യങ്ങൾക്ക് പല ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും ഇതൊന്നും കാര്യക്ഷമമായി വിതരണം ചെയ്യുന്നില്ലെന്നാണ് പരാതി ഉയർന്നത്. തെങ്ങിൻ തൈകൾ നശിക്കാൻ കാരണമായ സംഭവത്തെ കുറിച്ച് കാര്യക്ഷമമായ അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. Photo: തെങ്ങിൻ തൈകൾ നശിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story