Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:40 AM IST Updated On
date_range 10 Jun 2022 5:40 AM ISTപുത്തൂർവട്ടത്തെ തീപിടിത്തം: സമഗ്ര അന്വേഷണം വേണം -വ്യാപാരി വ്യവസായി സമിതി
text_fieldsbookmark_border
ബാലുശ്ശേരി: പുത്തൂർവട്ടത്ത് ദുരൂഹസാഹചര്യത്തിൽ ഫർണിച്ചർ കടയും ടയർ സംഭരണശാലയും കത്തിനശിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ട് തൊഴിൽ സംരംഭ സ്ഥാപനങ്ങൾ പൂർണമായും കത്തിനശിച്ചു. കാൽകോടിയോളം രൂപയുടെ നാശനഷ്ടമാണുണ്ടായത്. രണ്ടുമാസം മുമ്പ് പുത്തൂർവട്ടത്തെ മറ്റൊരു ഫർണിച്ചർ കടക്ക് തീപിടിച്ചിരുന്നു. ഇടക്കിടെയുണ്ടാകുന്ന തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആശങ്ക അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് സി.എം. സന്തോഷ് അധ്യക്ഷത വഹിച്ചു. പി.ആർ. രഘുത്തമൻ, പി.പി. വിജയൻ, ഷാജി വീരിയമ്പ്രം, മനോജ് പനംകൂറ എന്നിവർ സംസാരിച്ചു. സമിതി ഭാരവാഹികൾ അപകടസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story