Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:40 AM IST Updated On
date_range 10 Jun 2022 5:40 AM ISTടൂറിസം കൗൺസിൽ അവാർഡുകൾ
text_fieldsbookmark_border
കോഴിക്കോട്: മലബാർ ടൂറിസം കൗൺസിൽ ഏർപ്പെടുത്തിയ പ്രഥമ അവാർഡുകൾ പ്രഖ്യാപിച്ചു. ടൂറിസം ലീഡർഷിപ് അവാർഡ് വൈത്തിരി വില്ലേജ് മാനേജിങ് ഡയറക്ടർ എൻ.കെ. മുഹമ്മദ്, എം.ടി.സി കൗൺസിൽ അവാർഡ് കണ്ണൂർ ടൂർസ് ആൻഡ് ഹോളിഡേയ്സ് ഡയറക്ടർ ഷഹിൽ മരിയം മുണ്ടക്കൽ എന്നിവർക്കാണ്. മലബാറിലെ ടൂറിസം മേഖലയിൽ 200ഓളം അംഗങ്ങളുള്ള കൂട്ടായ്മയാണ് മലബാർ ടൂറിസം കൗൺസിൽ. ശനിയാഴ്ച രാവിലെ 11.30ന് മലബാർ പാലസിൽ നടക്കുന്ന ടൂറിസം എക്സ്പോ വേദിയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ അവാർഡ് സമ്മാനിക്കും. ടൂറിസം എക്സ്പോയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ചെമ്മാട് നാഷനൽ ട്രാവൽസ് ആൻഡ് ടൂർസ് മാനേജിങ് ഡയറക്ടർ വി.വി. യൂസഫിനെ ചടങ്ങിൽ ആദരിക്കും. വാർത്തസമ്മേളനത്തിൽ അഡ്വൈസറി മെംബർ ടി.പി.എം. ഹാഷിർ, പ്രസിഡന്റ് സി. സജീർ പടിക്കൽ, ഷെഫീക്ക് ആനമങ്ങാടൻ, പി.കെ. ശുഹൈബ്, എ.കെ. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story