Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗോൾഡ് പാലസ് ജ്വല്ലറി...

ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: അനിശ്ചിതകാല സമരം നാലു മാസം പിന്നിട്ടിട്ടും നീതികിട്ടാതെ ഇരകൾ

text_fields
bookmark_border
ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: അനിശ്ചിതകാല സമരം നാലു മാസം  പിന്നിട്ടിട്ടും നീതികിട്ടാതെ ഇരകൾ
cancel
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ കുറ്റ്യാടി കുളങ്ങര താഴെ നടക്കുന്ന അനിശ്ചിതകാല സമരം നാലു മാസം പിന്നിട്ടു. കഴിഞ്ഞ ആഗസ്റ്റ് 26നാണ് കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിലെ ഷോറൂമുകൾ പൂട്ടി ഉടമകൾ മുങ്ങിയത്. നാനൂറിലധികം പരാതികളാണ് പൊലീസിൽ രജിസ്റ്റർ ചെയ്തത്. അന്നു മുതൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ രീതിയിലുള്ള സമരപരിപാടികൾ നടന്നുവരുകയാണ്. ഇതിന്റെ ഭാഗമായാണ് കുളങ്ങര താഴയിൽ അനിശ്ചിതകാല സമരം വിവിധ രാഷ്ട്രീയ പാർട്ടികൾ രൂപവത്കരിച്ച സമരസഹായ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകരാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. കുന്നുമ്മൽ മേഖല ജനാധിപത്യ മഹിള അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തിയ സമരം ജില്ല കമ്മിറ്റി മെംബർ അജിത നടേമ്മൽ ഉദ്ഘാടനം ചെയ്തു. ബിന്ദു അരിപൂവിൽ അധ്യക്ഷത വഹിച്ചു. രാധിക ചിറയിൽ, റിൻസി, നവ്യ എന്നിവർ സംസാരിച്ചു. ഈ മാസം 18 മുതൽ ഉടമകളുടെ ആസ്തികൾ കൈവശപ്പെടുത്തുന്ന രീതിയിലുള്ള സമരമാർഗം സ്വീകരിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. ഉടമകൾ ഒരു രീതിയിലും സഹകരിക്കാതെ വിദേശത്തു പോയിരിക്കുന്നതിനാലാണ് സമരരീതി മാറ്റേണ്ടിവരുന്നതെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story