Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:32 AM IST Updated On
date_range 10 Jun 2022 5:32 AM ISTകൊട്ടിയൂർ വൈശാഖോത്സവം ഇന്ന് സമാപിക്കും
text_fieldsbookmark_border
ചതുശ്ശതം ദേവന് നിവേദിച്ചു കേളകം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ 27 ദിവസമായി നടക്കുന്ന വൈശാഖ മഹോത്സവം വെള്ളിയാഴ്ച്ച രാവിലെ നടക്കുന്ന തൃക്കലശാട്ടോടെ സമാപിക്കും. അത്തം ദിവസമായ വ്യാഴാഴ്ചത്തെ പൊന്നിൻ ശീവേലി മൂന്ന് പ്രദക്ഷിണം കഴിഞ്ഞതോടെ വാളറയിൽ നിന്നും മണത്തണ ചപ്പാരം ക്ഷേത്രത്തിലെ വാളുകളുമായി ഏഴില്ലക്കാരായ വാളശ്ശൻമാർ തിരുവഞ്ചിറയിൽ ഇറങ്ങി വാളാട്ടം നടത്തി. ശീവേലിയിൽ എഴുന്നള്ളിക്കുന്ന ദേവന്‍റെയും ദേവിയുടെയും തിടമ്പുകൾക്ക് അഭിമുഖമായി നിന്നാണ് വാളാട്ടം നടത്തിയത്. അത്തം ചതുശ്ശതം ദേവന് നിവേദിച്ചു. തുടർന്ന് കുടിപതികളുടെ തേങ്ങയേറ് നടന്നു. -photo -കൊട്ടിയൂർ ഉത്സവനഗരിയിൽ നടന്ന വാളാട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
