Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്‍ലിംകൾ മൂന്ന്...

മുസ്‍ലിംകൾ മൂന്ന് ആശയങ്ങൾ ഒഴിവാക്കണമെന്ന് റാം മാധവ്

text_fields
bookmark_border
ന്യൂഡൽഹി: കാഫിർ (അവിശ്വാസി), ഉമ്മത്ത് (മതത്താൽ ബന്ധിക്കപ്പെട്ട സമൂഹം), ജിഹാദ് (വിശുദ്ധ സമരം) എന്നീ മൂന്ന് ആശയങ്ങൾ ഇന്ത്യയിൽ മുസ്‍ലിംകളെ ഉൾക്കൊള്ളുന്നതിന് തടസ്സമാകുന്നുണ്ടെന്ന് മുതിർന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) നേതാവ് റാം മാധവ് പറഞ്ഞു. ഇന്ത്യൻ മുസ്‍ലിംകൾ തങ്ങളുടെ വേരുകൾ രാജ്യത്തെ ഇസ്‍ലാമിക അധിനിവേശത്തിന് മുമ്പുള്ളതാണെന്ന് അംഗീകരിക്കുകയും ഇസ്‍ലാമിന്റെ മധ്യകാല ചരിത്രത്തെ ഉപേക്ഷിക്കുകയും ചെയ്തുകഴിഞ്ഞാൽ, ഹിന്ദുക്കളും നൂറുകണക്കിന് വർഷങ്ങൾക്കുമുമ്പ് നടന്ന നാശത്തെക്കുറിച്ച് സംസാരിക്കുന്നത് നിർത്തും -'ദ പ്രിന്റി'ന് നൽകിയ അഭിമുഖത്തിൽ റാം മാധവ് പറഞ്ഞു. ഇന്ത്യൻ മുസ്‌ലിംകൾ ഈ ഭൂമിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം. കൂടാതെ ഇസ്‍ലാമിക ആക്രമണകാരികളുടെയോ അധിനിവേശക്കാരുടെയോ തെറ്റുകളെ അപലപിക്കുകയും വേണം. ഹിന്ദുക്കൾ ഇപ്പോൾ അവരുടെ നാഗരികതയിൽ അഭിമാനിക്കാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് രാഹുൽ ഗാന്ധി, മമത ബാനർജി തുടങ്ങിയ രാഷ്ട്രീയക്കാർ തങ്ങളുടെ ഹിന്ദു സ്വത്വം ആവർത്തിക്കുന്നത്. ഒരു വലിയവിഭാഗം ഹിന്ദുക്കൾ അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നു. നമുക്കും ഐക്യത്തോടെ ജീവിക്കാം. ഇക്കാര്യം മുൻനിർത്തിയാണ് മോഹൻ ഭാഗവത് ഒരുമിച്ചിരുന്ന് സംഭാഷണം ആരംഭിക്കുന്നതിനെക്കുറിച്ച് ഊന്നിപ്പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story