Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടകളില്‍ മോഷണം;...

കടകളില്‍ മോഷണം; മോഷ്ടാക്കളുടെ ചിത്രം സി.സി.ടി.വിയില്‍

text_fields
bookmark_border
കടകളില്‍ മോഷണം; മോഷ്ടാക്കളുടെ ചിത്രം സി.സി.ടി.വിയില്‍
cancel
IMPORTANT ചേളന്നൂര്‍: കണ്ണങ്കര, പട്ടര്‍പാലം, എടക്കരമുക്ക് തുടങ്ങിയ ഭാഗങ്ങളില്‍ കടകളില്‍ മോഷണം. മോഷ്ടാക്കളുടെ ദൃശ്യം സി.സി.ടി.വിയില്‍. പുതിയടത്തുതാഴത്ത് തേങ്ങ -അടക്ക എന്നിവ തൂക്കിയെടുക്കുന്ന കട, പട്ടര്‍പാലത്തെ വി.കെ ചിക്കന്‍ സ്റ്റാള്‍, എടക്കരമുക്കിലെ പി.കെ ചിക്കന്‍ സ്റ്റാള്‍, കണ്ണങ്കര ഇച്ചന്നൂര്‍ സ്‌കൂളിന് സമീപത്തെ ആമിന ചിക്കന്‍ സ്റ്റാള്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പുതിയടത്ത് താഴത്ത് പാടത്തില്‍ അശോകന്‍ തേങ്ങ, അടക്ക എന്നിവ തൂക്കിയെടുക്കുന്ന കടയില്‍നിന്ന് 80 കിലോ കൊട്ട അടക്കയാണ് മോഷണംപോയത്. ചൊവ്വാഴ്ച അർധരാത്രി മുതൽ പുലർച്ച വരെയാണ് വിവിധ സ്ഥാപനങ്ങളിൽ മോഷണം നടന്നത്. പാവണ്ടൂർ ഹൈസ്കൂൾ താഴ എരഞ്ഞാടി അതൃമാന്റെ കടയുടെ പൂട്ട് തകർത്താണ് പണവും മറ്റു സാധനങ്ങളും മോഷണം നടത്തിയത്. പട്ടര്‍പാലത്തെ വി.കെ ചിക്കന്‍ സ്റ്റാളിലെ സി.സി.ടി.വിയിലാണ് മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞത്. കാമറയിൽ പതിയാതിരിക്കാൻ മുകളിലേക്ക് തിരിച്ചുവെച്ചാണ് മോഷണം നടത്തിയത്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ ഹെൽമറ്റിട്ടാണ് മോഷ്ടാക്കൾ വന്നത്. മൊബൈല്‍, ബ്ലൂടൂത്ത് സ്പീക്കര്‍, പണം എന്നിവ ഇവിടെ നിന്നും നഷ്ടമായി. പി.കെ ചിക്കന്‍ സ്റ്റാള്‍, ആമിന ചിക്കന്‍ സ്റ്റാള്‍ തുടങ്ങിയ കടകളിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ്. കാക്കൂര്‍ എസ്.എ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story