Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:42 AM IST Updated On
date_range 9 Jun 2022 5:42 AM ISTകൊടുവള്ളിയിൽ സാംസ്‌കാരിക നിലയം പണിയണം
text_fieldsbookmark_border
കൊടുവള്ളി: അങ്ങാടിയിൽ ലഭ്യമായ സർക്കാർ റവന്യൂ ഭൂമിയിൽ മുനിസിപ്പൽ സാംസ്‌കാരികനിലയം, ലൈബ്രറി സമുച്ചയം എന്നിവ പണിയണമെന്ന് സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ നടന്ന മുനിസിപ്പലിറ്റി സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. കൊടുവള്ളി ജങ്ഷനിലെ ഓപ്പൺ എയർ സ്റ്റേജ് പൊളിച്ചുമാറ്റുകയാണെങ്കിൽ ബദലായി ഓപ്പൺ സ്റ്റേജ് നിർമിക്കണം. നഗരസഭ അംഗീകൃത വായനശാലകൾക്ക് നൽകിവന്ന പത്രവിതരണം പുനഃസ്ഥാപിക്കണം. കൊടുവള്ളി കമ്യൂണിറ്റി ഹാൾ അറ്റകുറ്റപ്പണികൾ നടത്തി കാര്യക്ഷമമായ പരിപാലന സംവിധാനമൊരുക്കണം. നഗരസഭ മുൻകൈയെടുത്ത് കലാസാംസ്കാരിക സംഘടനകളുടെ കോഓഡിനേഷൻ രൂപവത്കരിക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതരോട് അഭ്യർഥിച്ചു. മുനിസിപ്പൽ സാംസ്‌കാരികവേദി കൺവീനർ ഒ. പുഷ്പൻ അധ്യക്ഷത വഹിച്ചു. ഏരിയ കൺവീനർ പി. രാമചന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. സി.വി. അബ്‌ദുല്ല, നിധീഷ് മുത്തമ്പലം, ഇ.കെ. ജയപ്രകാശൻ, കെ.കെ. അലി മാസ്റ്റർ (അരങ്ങ് കലാസാംസ്കാരികവേദി), സി.പി. ഫൈസൽ (സേവ് കൊടുവള്ളി), അജയ്‌ഘോഷ് (ബ്ലാക്ക് തിയറ്റർ), ഷറീന മജീദ് (താലൂക്ക് ലൈബ്രറി കൗൺസിൽ), ഹാരിഷ് പണിക്കർ (നാടക്), ആർ.സി. രമേശൻ (ശാസ്ത്രസാഹിത്യ പരിഷത്ത്), അനിൽകുമാർ (ഗ്രന്ഥശാലാസംഘം), ഹരിഹരൻ (സാരംഗി), എ.കെ. ഷാജി (നാടക പഠനകേന്ദ്രം), കരീം കൊടുവള്ളി (ഖയാൽ), മൂസ, സലീം നെച്ചോളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story