Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:42 AM IST Updated On
date_range 9 Jun 2022 5:42 AM ISTചെറുവാടി സി.എച്ച്.സി പുനരുദ്ധാരണത്തിന് സമഗ്ര രൂപരേഖ
text_fieldsbookmark_border
കൊടിയത്തൂർ: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിന്റെ (എൻ.ഐ.ടി.സി) ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗം ചെറുവാടിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്റർ പുനരുദ്ധരിക്കുന്നതിനുള്ള രൂപരേഖ തയാറാക്കി. സമഗ്രമായ ആരോഗ്യപരിരക്ഷയാണ് മാസ്റ്റർ പ്ലാൻ ലക്ഷ്യമിടുന്നത്. നിലവിലെ അടിസ്ഥാനസൗകര്യങ്ങൾ നവീകരിച്ച് പുതിയ മൂന്ന് പരസ്പരബന്ധിത ബിൽഡിങ് ബ്ലോക്കുകൾ ഉൾപ്പെടുത്തുന്നതും പദ്ധതിയിലുണ്ട്. കോമ്പൗണ്ടിനുള്ളിലെ കാൽനടയാത്രക്കാരുടെയും ഭിന്നശേഷിക്കാരുടെയും സഞ്ചാരം സുഗമമാക്കാനും ആവശ്യമായ സജ്ജീകരണങ്ങൾ നടത്തും. നടപ്പാതകൾ, പാർക്കിങ് സ്ഥലങ്ങൾ, കഫറ്റീരിയകൾ, പൂന്തോട്ടങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സസ്യജാലങ്ങൾക്ക് മലിനജലം പുനരുപയോഗിക്കാനുള്ള ആശയങ്ങൾ, മാലിന്യനിർമാർജനത്തിനുള്ള ഗ്രീൻ ബിൽഡിങ് ആശയങ്ങൾ, ഐസൊലേഷൻ വാർഡുകൾക്കുള്ള പ്രത്യേക സ്ഥലം, ഒത്തുചേരാനുള്ള ഓഡിറ്റോറിയം എന്നിവയും പദ്ധതിയിലുണ്ട്. ഡോ. എ.കെ. കസ്തൂർബ, ഡോ. ദീപ്തി ബെണ്ടി, ഡോ. റിതേഷ് രഞ്ജൻ, ആർക്കിടെക്ടുമാരായ ഷാഹിം, ശാലു, ഷെബിൻ, ഡാനിഷ് എന്നിവരടങ്ങുന്ന അംഗങ്ങളാണ് പദ്ധതി ഒരുക്കിയത്. കോഴിക്കോട് എൻ.ഐ.ടിയിൽ നടന്ന ചടങ്ങിൽ എൻ.ഐ.ടി കാലിക്കറ്റ് ഡെപ്യൂട്ടി ഡയറക്ടർ പ്രഫ. പി.എസ്. സതീദേവി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളിക്ക് രൂപരേഖ കൈമാറി. kdr1 ചെറുവാടി സി.എച്ച്.സിയുടെ സമഗ്ര രൂപരേഖ പ്രഫ. പി.എസ്. സതീദേവി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളിക്ക് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
