Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോഷകാഹാര വിതരണപദ്ധതി;...

പോഷകാഹാര വിതരണപദ്ധതി; മുക്കത്ത് ലക്ഷങ്ങളുടെ അഴിമതിയെന്ന് യു.ഡി.എഫ്

text_fields
bookmark_border
മുക്കം: അംഗൻവാടി കുട്ടികൾക്കുള്ള പോഷകാഹാര വിതരണപദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മുക്കം നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുങ്ങുന്നതായി യു.ഡി.എഫ് കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പുതിയ സാമ്പത്തികവർഷം വിവിധ പദ്ധതികളിലായി 44.5 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, സ്റ്റോർ പർച്ചേഴ്സ് മാന്വലിലെ ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയാണ് ഇതിനായി ക്വട്ടേഷൻ നടപടികൾ കൈക്കൊണ്ടിരിക്കുന്നത്. ഫോറത്തിൽ ഒപ്പിടാതെയും വ്യാജ മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തിയുമാണ് ടെൻഡറുകൾ സമർപ്പിച്ചിരിക്കുന്നത്. വൻ തുകയുടെ പദ്ധതികളായിട്ടും പരസ്യപ്പെടുത്തലുകളില്ലാതെ സ്വന്തക്കാരിൽനിന്ന് രഹസ്യമായി ക്വട്ടേഷൻ വാങ്ങി ഓഫിസ് ജീവനക്കാരന്റെ ബന്ധുവിന് കരാർ ഉറപ്പിച്ചുകൊടുക്കാനുള്ള നീക്കമാണ് ചൈൽഡ് ഡെവലപ്മൻെറ് പ്രോജക്ട് ഓഫിസർ ഉൾപ്പെടെ നടത്തിയിരിക്കുന്നത്. പൊതുസമ്പത്ത് കൊള്ളയടിക്കാനുള്ള നഗരസഭ ഭരണാധികാരികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭവും നിയമനടപടികളും സ്വീകരിക്കുമെന്നും കൗൺസിലർമാർ പറഞ്ഞു. വേണു കല്ലുരുട്ടി, കൃഷ്ണൻ വടക്കയിൽ, മധുമാസ്റ്റർ, ഗഫൂർ കല്ലുരുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story