Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവികസന സെമിനാർ

വികസന സെമിനാർ

text_fields
bookmark_border
വികസന സെമിനാർ
cancel
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ, കായിക മേഖലകളിൽ പ്രാധാന്യം നൽകിയാണ് കരടുരേഖ തയാറാക്കിയത്. സ്കൂൾ ഗ്രൗണ്ട് നവീകരണം, തോട്ടുമുക്കം സബ് സെന്റർ നിർമാണം, പെൺകുട്ടികൾക്ക് സൈക്കിൾ, കാരക്കുറ്റി സ്റ്റേഡിയം നവീകരണം, വിദ്യാർഥികൾക്ക് നീന്തൽപരിശീലനത്തിന്‌ കുളം, കുടിവെള്ള പദ്ധതികൾ എന്നിവ പ്രധാന പദ്ധതികളാണ്. വികസന സ്ഥിരംസമിതി അധ്യക്ഷ ദിവ്യ ഷിബു വാർഷിക പദ്ധതിയുടെ കരടുരേഖ അവതരിപ്പിച്ചു. ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുംതാസ് ജമീല, ആസൂത്രണസമിതി ഉപാധ്യക്ഷൻ കെ.പി. അബ്ദുറഹിമാൻ, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ എം.കെ. നദീറ, മെംബർ സുഹറ വെള്ളങ്ങോട്ട്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം.ടി. റിയാസ്, ആയിഷ ചേലപ്പുറത്ത്, സിജി കുറ്റികൊമ്പിൽ, പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, കെ.ടി. മൻസൂർ, അബ്ദുൽ അസീസ്, പി.എ. അബ്ദുൽ കലാം ആസാദ്, ജ്യോതിബസു കാരക്കുറ്റി എന്നിവർ സംസാരിച്ചു. kdr2: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story