Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:41 AM IST Updated On
date_range 9 Jun 2022 5:41 AM ISTവികസന സെമിനാർ നടത്തി
text_fieldsbookmark_border
ബാലുശ്ശേരി: പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ആദ്യവർഷമായ 2022-23 സാമ്പത്തികവർഷത്തേക്കുള്ള വികസന പദ്ധതികൾ മുൻഗണന നിശ്ചയിക്കുന്നതിനായി പനങ്ങാട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി വാർഷിക പദ്ധതി അവലോകനം നടത്തി. പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട് അസി. സെക്രട്ടറി കെ.എം. പ്രകാശൻ അവതരിപ്പിച്ചു. വികസനകാര്യ ചെയർമാൻ ഷാജി കെ. പണിക്കർ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റംല മാടംവെള്ളിക്കുന്നത്ത്, കെ.പി. ലീബ, കെ.പി. സഹീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.പി. മുഹമ്മദ് ലുഖ്മാൻ സ്വാഗതവും ബിജു കുന്നുമ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story