Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണിയൂരിൽ സമഗ്ര ആരോഗ്യ...

മണിയൂരിൽ സമഗ്ര ആരോഗ്യ കായികപദ്ധതിക്കും ടൂറിസത്തിനും മുൻഗണന

text_fields
bookmark_border
മണിയൂരിൽ സമഗ്ര ആരോഗ്യ കായികപദ്ധതിക്കും ടൂറിസത്തിനും മുൻഗണന
cancel
വടകര: പതിനാലാം പഞ്ചവത്സര വാർഷികപദ്ധതിയിൽ മണിയൂരിൽ സമഗ്ര ആരോഗ്യ കായികപദ്ധതിക്കും ടൂറിസത്തിനും മുന്തിയ പരിഗണന. 12 കോടി 86 ലക്ഷം രൂപയുടെ 106 പദ്ധതികൾക്ക് വികസന സെമിനാർ അംഗീകാരം നൽകി. കൃഷിയും അനുബന്ധമേഖലയും 75 ലക്ഷം, മൃഗസംരക്ഷണം- ക്ഷീരവികസനം 30 ലക്ഷം, ലൈഫ് ഭവനപദ്ധതി മൂന്നു കോടി 49 ലക്ഷം, ജൻഡർ വികസനവും ശിശുവികസനവും ഒരു കോടി 10 ലക്ഷം, സാമൂഹികനീതി 50 ലക്ഷം, സമഗ്ര ആരോഗ്യ-കായിക പരിപാടി ഒരു കോടി, ടൂറിസം വികസനം 1.5 കോടി എന്നിവയാണ് പ്രധാന പദ്ധതികൾ. കില ഫാക്കൽറ്റി പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ. ശശിധരൻ വികസനരേഖ അവതരിപ്പിച്ചു. മാനോജ് കൊയപ്ര സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയപ്രഭ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഗംഗാധരൻ നന്ദിയും പറഞ്ഞു. ചിത്രം മണിയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ കില ഫാക്കൽറ്റി പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു Saji 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story