Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:40 AM IST Updated On
date_range 9 Jun 2022 5:40 AM ISTശുചിത്വസാഗരം സുന്ദരതീരം കാമ്പയിന് തുടക്കമായി
text_fieldsbookmark_border
വടകര: അന്താരാഷ്ട്ര സമുദ്രദിനത്തിന്റെ ഭാഗമായി ശുചിത്വസാഗരം സുന്ദരതീരം കാമ്പയിന് തുടക്കമായി. വടകര നഗരസഭയുടെയും ഹരിതകേരള മിഷന്റെയും ആഭിമുഖ്യത്തിൽ പുറങ്കര കടൽതീരത്ത് ശുചീകരണം നടത്തി. നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.പി. പ്രജിത അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രകാശ് സമുദ്രദിന സന്ദേശം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സജീവ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ വിൻസെന്റ്, മണലിൽ മോഹനൻ, പി. ഷംന തുടങ്ങിയവർ സംസാരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. വിജയി സ്വാഗതം പറഞ്ഞു. ചിത്രം അന്താരാഷ്ട്ര സമുദ്രദിനത്തിൽ ശുചിത്വസാഗരം സുന്ദരതീരം കാമ്പയിന്റെ ഭാഗമായി പുറങ്കര കടൽതീരത്ത് ശുചീകരണം നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു saji 3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
