Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്‌ലിം ലീഗ് കൺവെൻഷൻ...

മുസ്‌ലിം ലീഗ് കൺവെൻഷൻ നടത്തി

text_fields
bookmark_border
മുസ്‌ലിം ലീഗ് കൺവെൻഷൻ നടത്തി
cancel
നാദാപുരം: നിയോജകമണ്ഡലം മുസ്‌ലിം ലീഗ് സ്പെഷൽ കൺവെൻഷൻ ജില്ല വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. 23ന് കോഴിക്കോട് നടക്കുന്ന സാദിഖലി ശിഹാബ് തങ്ങളുടെ പര്യടന സമാപനസമ്മേളനം വൻ വിജയമാക്കാൻ യോഗം പദ്ധതികൾ ആവിഷ്കരിച്ചു. സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. എൻ.കെ. മൂസ സ്വാഗതവും അബ്ദുല്ല വയലോളി നന്ദിയും പറഞ്ഞു. ടി.കെ. അമ്മത് മാസ്റ്റർ, ബംഗ്ലത്ത് മുഹമ്മദ്, ടി.കെ. ഖാലിദ്, എം.പി. ജാഫർ, കെ.പി. അമ്മത്, എം.കെ. മജീദ്, ടി.എം.വി. ഹമീദ്, സി.കെ. സുബൈർ, വി.വി. മുഹമ്മദലി എന്നിവർ സംസാരിച്ചു. ---- മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു നാദാപുരം: കള്ളക്കടത്തുകേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന ആവശ്യവുമായി തുണേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പി. രാമചന്ദ്രൻ, അശോകൻ തൂണേരി, ഫസൽ മാട്ടാൻ, എൻ.കെ. അഭിഷേക്, വി.എം. ബിജേഷ്, വി.കെ. രജീഷ്, കെ. മധുമോഹനൻ, സുനിൽ പലിനണ്ടി, എൻ.കെ. രാമദാസ് എന്നിവർ നേതൃത്വം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് അഡ്വ. കെ.എം. രഘുനാഥ്, വി.വി. റിനീഷ്, പി.പി. മൊയ്തു, വത്സലകുമാരി ടീച്ചർ, ഇ.വി. ലിജൻ, അഖില മര്യാട്ട്, വാസു എരഞ്ഞിക്കൽ, ഉമേഷ് പെരുവങ്കര, എ.പി. ജയേഷ്, പി.വി. ചാത്തു, രാജേഷ് വരിക്കോളി എന്നിവർ നേതൃത്വം നൽകി. CL Kz Ndm 2: തൂണേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story