Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:39 AM IST Updated On
date_range 9 Jun 2022 5:39 AM ISTഡോ. പ്രിയേന്ദുവിന് യാത്രയയപ്പ്
text_fieldsbookmark_border
കുന്ദമംഗലം: ഹോമിയോ ആശുപത്രിയിൽനിന്ന് സ്ഥലം മാറിപ്പോകുന്ന മെഡിക്കൽ ഓഫിസർ ഡോ. പ്രിയേന്ദുവിന് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ഹസീന പൊന്നാട അണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർ പേഴ്സൺ യു.സി. പ്രീതി, ക്ഷേമകാര്യ ചെയർ പേഴ്സൺ ശബ്ന റഷീദ്, മെമ്പർമാരായ പി. കൗലത്ത്, ഷൈജ വളപ്പിൽ, ലീന വാസുദേവൻ, കെ.കെ.സി. നൗഷാദ്, നജീബ് പാലക്കൽ, സി.എം. ബൈജു, ധർമ്മരത്നൻ, ജിഷ ചോലക്കമണ്ണിൽ, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സി. സോമൻ, എൻ.എം. യൂസുഫ്, വി.പി. ശ്രീനിവാസൻ, സി.പി. രമേശൻ, വി. മുരളീധരൻ, അസി. സെക്രട്ടറി പ്രസീന, സൂരജ്, പോക്കുട്ടി, സജീവൻ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവലത്ത് സ്വാഗതവും അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story