Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:39 AM IST Updated On
date_range 9 Jun 2022 5:39 AM ISTസൗജന്യ നേത്രപരിശോധനയും ബോധവത്കരണ ക്ലാസും
text_fieldsbookmark_border
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷ ബോധവത്കരണവും സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. സ്വകാര്യ ബസ്, സ്കൂൾ ബസ് ഡ്രൈവർമാർക്കാണ് പുത്തലത്ത് ഐ ഹോസ്പിറ്റലിന്റെ സഹായത്തോടെ പരിപാടി സംഘടിപ്പിച്ചത്. കലക്ടർ ഡോ. നരസിംഹുഗാരി ടി.എൽ. റെഡ്ഡി ഉദ്ഘാടനം ചെയ്തു. ആർ.ടി.ഒ പി.ആർ.സുമേഷ് അധ്യക്ഷത വഹിച്ചു. പുത്തലത്ത് ഐ ഹോസ്പിറ്റൽ ഡോക്ടർ വിശേഷ് മുഖ്യാതിഥിയായി. എ.എം.വി. ഷൈജൻ ബോധവത്കരണ ക്ലാസ് നയിച്ചു. കൊടുവള്ളി ജോ. ആർ.ടി.ഒ ഇ.സി. പ്രദീപ് സ്വാഗതവും എ.എം.വി. പ്രജീഷ് നന്ദിയും പറഞ്ഞു. 60 ഓളം ഡ്രൈവർമാർ ബോധവത്കരണ ക്ലാസിൽ പങ്കെടുത്തു. 130ഓളം പേർ നേത്ര പരിശോധന ക്യാമ്പിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story