Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ നിന്നുള്ള കവർച്ചസംഘം എത്തിയതായി ജാഗ്രത നിർദേശം

text_fields
bookmark_border
സ്ക്വാഡുകൾ പിരിച്ചുവിട്ടത് പൊലീസിന് തിരിച്ചടി വടകര: തമിഴ്നാട്ടിൽനിന്നുള്ള കവർച്ച സംഘം സംസ്ഥാനത്ത് എത്തിയതായി പൊലീസ്​ സ്​റ്റേഷനുകൾക്ക്​ ജില്ല പൊലീസ് മേധാവിയുടെ ജാഗ്രത നിർദേശം. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിൽ കയറിയും സ്വർണാഭരണങ്ങൾ അപഹരിക്കുന്ന സ്ത്രീകൾ അടങ്ങുന്ന സംഘം എത്തിയതായും ആളുകളുടെയും പൊലീസിന്റെയും അതിജാഗ്രത ഉണ്ടാകണമെന്നുമാണ് വടകര റൂറൽ ജില്ല പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. തമിഴ്നാട് കന്യാകുമാരി ജില്ലയിലുള്ള പിടിച്ചുപറി സംഘമാണ് കേരളത്തിലെത്തിയത്. നിരവധി കേസുകളിൽ ഉൾപ്പെട്ട സത്രീകൾ ഉൾപ്പെടെയുള്ള സംഘം കെ.എ 45 എം 2833 നമ്പർ ടവേര വാഹനത്തിലാണ് ഇവിടെ എത്തിയത്. മൈസൂരു വഴിയാണ് സംഘം സംസ്ഥാനത്തേക്ക് കടന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംസ്ഥാനത്ത് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ഡിവൈ.എസ്.പി, സി.ഐ എന്നിവരുടെ കീഴിൽ നേരത്തെ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചിരുന്നു. മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ ഇവർ തെളിയിച്ചിരുന്നു. എന്നാൽ, സ്ക്വാഡുകൾ പിരിച്ചുവിട്ടത് തിരിച്ചടിയായിരിക്കുകയാണ്. ജാഗ്രത നിർദേശത്തിന്റ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഓഫിസർമാരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story