Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:36 AM IST Updated On
date_range 9 Jun 2022 5:36 AM ISTകുതിരവട്ടം: ആരോഗ്യ വകുപ്പിന്റെ പരിശോധന പൂർത്തിയായി; മന്ത്രിക്ക് റിപ്പോർട്ട് നൽകും
text_fieldsbookmark_border
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധന പൂർത്തിയായി. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ. പി.പി. പ്രീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി പരിശോധന നടത്തിയത്. പരിശോധനയുടെ റിപ്പോർട്ട് വ്യാഴാഴ്ച ആരോഗ്യ മന്ത്രി വീണ ജോർജിന് കൈമാറും. റിമാൻഡ് പ്രതികളെ കൂടുതലായി ആശുപത്രിയിലെത്തിക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ ജീവനക്കാർ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ആശുപത്രിയും പരിസരവും വാർഡുകളും ബ്ലോക്കുകളുമെല്ലാം സംഘം വിശദമായി പരിശോധിച്ചു. കേന്ദ്രത്തിൽ സുരക്ഷാ പ്രശ്നമുണ്ടെന്നും ആവശ്യത്തിന് സുരക്ഷാ ജോലിക്കാരില്ലെന്നും ചുറ്റുമതിലില്ലെന്നും കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നതടക്കം നിരവധി പരാതികളാണ് ഇതിനകം ഉയർന്നത്. ചോർന്നൊലിക്കുന്ന വാർഡുകളാണ് ഇവിടെയുള്ളത്. രോഗികളും കൂട്ടിരിപ്പുകാരും എലിശല്യം മൂലം പൊറുതിമുട്ടുകയാണ്. മാനസികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണക്കുറവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെയാണ് ആരോഗ്യ ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. സ്റ്റേറ്റ് മെന്‍റൽ ഹെൽത്ത് നോഡൽ ഓഫിസർ കിരൺ അടക്കമുള്ളവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story