Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:33 AM IST Updated On
date_range 9 Jun 2022 5:33 AM ISTകുത്തിവെപ്പിനിടെ വിദ്യാർഥി മരിച്ച സംഭവം: ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട് തേടി
text_fieldsbookmark_border
നാദാപുരം: സ്വകാര്യ ക്ലിനിക്കിൽ കുത്തിവെപ്പിനിടെ വിദ്യാർഥി മരിച്ച സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട് തേടി. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ നാദാപുരം പൊലീസ്, ജില്ല ശിശുക്ഷേമ സമിതി ഓഫിസർ എന്നിവരോടാണ് ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.എം. തോമസ് വിശദീകരണം തേടിയത്. ഫെബ്രുവരി 14 നാണ് സംഭവം നടന്നത്. കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെയും ലികന്യയുടെയും മകൻ വട്ടോളി സംസ്കൃതം സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി തേജ്ദേവ് (12) ആണ് മരണപ്പെട്ടത്. മാതാവിനൊപ്പം കഫക്കെട്ടിന് ചികിത്സ തേടി ക്ലിനിക്കിൽ എത്തിയ വിദ്യാർഥി കുത്തിവെപ്പിനെ തുടർന്ന് മരണപ്പെടുകയായിരുന്നുവെന്നാണ് പരാതി. അധികൃതരുടെ പിഴവാണ് വിദ്യാർഥിയുടെ മരണത്തിന് ഇടയാക്കിയതെന്നാരോപിച്ച് ബന്ധുക്കൾ നാദാപുരം പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. ശ്വാസതടസ്സമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഡി.എം.ഒ ചെയർമാനായ മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൽ ക്ലിനിക്കിന് വീഴ്‌ചപറ്റിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് നാദാപുരം പൊലീസ് ന്യൂക്ലിയസ് ക്ലിനിക്കിലെ പീഡിയാട്രീഷൻ, മാനേജിങ് പാർട്ണർ, കുത്തിവെപ്പ് നൽകിയ നഴ്സ് എന്നിവരെ അറസ്റ്റ്ചെയ്തു. മതിയായ യോഗ്യതയില്ലാത്ത നഴ്സിന് ജോലി നൽകിയതിനും, കുത്തിവെപ്പ് എടുക്കാൻ ചുമതല നൽകിയതിനുമാണ് ഡോക്ടർ, മാനേജിങ് പാർട്ണർ എന്നിവരെ പ്രതിചേർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story